
ത്രിപുരയിലെ ദൊലുബാരിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെപോലീസ് വെടിവെപ്പ് .വെടിവയ്പില്‍ ഒരാൾ മരിച്ചു . ശ്രീകാന്ത ദാസാണ് (45) മരിച്ചത്. പരിക്കേറ്റ അഞ്ച് പേരുടെ നില ഗുരുതരമാണ്.
മിസോറാമില്‍ നിന്നുള്ള ബ്രൂ അഭയാര്‍ഥികളെ പുനരധിവസിപ്പിക്കുന്നതിനെതിരെ പാനിസാഗറില്‍ നടത്തിയ ദേശീയപാത ഉപരോധം അക്രമാസക്തമായതോടെയാണ് വെടിവെപ്പുണ്ടായത്. പ്രതിഷേധക്കാരുടെ ഭാഗത്ത് നിന്ന് കല്ലേറും തീവയ്പും ഉണ്ടായതോടെയാണ് വെടി ഉതിര്‍ത്തതെന്നാണ് പൊലീസ് വിശദീകരണം.
അഗ്നിശമന സേനയിലെ ഒരു ഉദ്യോഗസ്ഥനും സംഭവത്തില്‍ മരിച്ചിട്ടുണ്ടെന്നാണ് ഒടുവിൽ കിട്ടിയ വിവരം. എന്നാല്‍ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പ്രദേശത്ത് പ്രത്യേക സാഹചര്യത്തില്‍ സായുധ സേനയെ നിയോഗിച്ചു.