
സ്വപ്ന സുരേഷിന്റെ ശബ്ദ രേഖയിൽ പ്രാഥമിക അന്വേഷണം നടത്താൻ ഡിജിപിയുടെ ഉത്തരവ്. ക്രൈംബ്രാഞ്ച് ഇതിനായി പ്രത്യേകം സംഘം രൂപീകരിക്കും.ഇ.ഡി സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ജയിൽ മേധാവിയോട് ആവശ്യപെട്ടിരുന്നു. ജയിൽ മേധാവി സംസ്ഥാന പൊലീസ് മേധാവിയുടെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്നാണ് നടപടി.
ഇതോടെ രണ്ട് ദിവസമായി നീണ്ടുനിൽക്കുന്ന അനിശ്ചിതത്വം അവസാനിച്ചു. ഇന്നലെയാണ് ഇ.ഡി സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ജയിൽ മേധാവിയ്ക്ക് കത്ത് നൽകിയത്. ജയിൽ മേധാവി ഇന്ന് ഉച്ചയോടെ കത്ത് സംസ്ഥാന പൊലീസ് മേധാവിയുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു.