
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ രണ്ടാം മത്സരത്തില്‍ വിജയം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് . കരുത്തരായ മുംബൈ എഫ്.സിയെയാണ് നോര്‍ത്ത് ഈസ്റ്റ് തോൽപ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനാണ് നോര്‍ത്ത് ഈസ്റ്റിന്റെ വിജയം. പെനാല്‍ട്ടിയിലൂടെ ക്വേസി അപിയയാണ് ടീമിന്റെ വിജയ ഗോള്‍ നേടിയത്. മികച്ച കളി പുറത്തെടുത്തിട്ടും മുംബൈയ്ക്ക് സമനില ഗോൾ നേടാനായില്ല.
മത്സരം ആരംഭിച്ചപ്പോള്‍ തൊട്ട് മുംബൈയാണ് ആധിപത്യം സ്ഥാപിച്ചത്.കളിയുടെ ഭൂരിഭാഗം സമയം പന്ത് കൈവശം വെച്ചിട്ടും മുംബൈയ്ക്ക് നോര്‍ത്ത് ഈസ്റ്റ് പ്രതിരോധം തകർക്കാനായില്ല. നോര്‍ത്ത് ഈസ്റ്റ് പ്രതിരോധനിര ആദ്യ മിനിട്ടുകളില്‍ തന്നെ ഫോമിലേക്കുയര്‍ന്നു.നോര്‍ത്ത് ഈസ്റ്റിന്റെ ഖാസ കമാറാണ് കളിയിലെ ഹീറോ ഓഫ് ദ മാച്ച്.