0 Comments

ഭീകരര്‍ക്ക് സഹായം നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് പാക്കിസ്ഥാന് താക്കീത് നൽകി ഇന്ത്യ .രാജ്യസുരക്ഷയ്ക്കായി കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ശക്തമായ ഭാഷയില്‍ വിദേശകാര്യമന്ത്രാലയം പറഞ്ഞു. പാക് നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തിയാണ് വിദേശകാര്യമന്ത്രാലയം നിലപാടറിയിച്ചത് . അതിര്‍ത്തിയിലെ തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം, ഭീകരര്‍ക്ക് നല്‍കുന്ന സഹായം ഇവ ചൂണ്ടിക്കാട്ടാനാണ് നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തിയത്

വെടിനിര്‍ത്തല്‍ കരാര്‍ലംഘനങ്ങളുടെ മറവില്‍ ഭീകരരെ പാക്കിസ്ഥാന്‍ അതിര്‍ത്തി കടത്തിവിടുകയാണെന്ന് വിദേശ കാര്യമന്ത്രാലയം ആരോപിച്ചു. നൗഷേരയിൽ  പാക്കിസ്ഥാന്‍ നടത്തിയ ഷെല്‍ ആക്രമണത്തില്‍ ഹവീല്‍ദാര്‍ സോളങ്കി പാട്ടീവീരമൃത്യുവരിച്ചു. ഇതിന് ഇന്ത്യ ശക്തമായ തിരിച്ചടി നൽകി

അവന്തിപോരയില്‍ രണ്ട് ജയ്ഷെ മുഹമ്മദ് ഭീകരർ അറസ്റ്റിലായി .ആഗോള ഭീകരനും ജെയ്ഷ് മുഹമ്മദ് സ്ഥാപകനുമായ മസൂദ് അസ്ഹറിന്‍റെ സഹോദരന്‍ മുഫ്തി റൗഫ് അസ്ഗറും ജയ്ഷ് ഓ ഓ ഓപ്പറേഷനല്‍ കമാന്‍ഡര്‍ ഖ്വാരി സരാറുമാണ് ഭീകരര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!