0 Comments

ലോകത്തിലെ വൻ സാമ്പത്തികശക്തികളുടെ കൂട്ടായ്മയായ ജി-20 രാജ്യങ്ങളുടെ രണ്ടുദിവസത്തെ ഉച്ചകോടിയിൽ ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തു. സൗദി അറേബ്യയിലാണ് ഉച്ചകോടി നടക്കുന്നത്.
ജി-20 നേതാക്കളുമായി ഫലപ്രദമായ ചർച്ചകൾ നടത്തിയെന്ന് മോദി ട്വീറ്റ് ചെയ്തു.
കോവിഡ് സാഹചര്യത്തിൽ വെർച്വലായാണ് ഉച്ചകോടി നടക്കുന്നത്. ആദ്യമായാണ് ഒരു അറബ് രാഷ്ട്രം ഉച്ചകോടിക്ക് ആദിത്യം വഹിക്കുന്നത്. സൗദി രാജാവ് സൽമാനാണ് ഉച്ചകോടി നിയന്ത്രിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ജർമൻ ചാൻസലർ ആംഗേല മെർക്കൽ, ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്, റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ എന്നിവർ ഉച്ചകോടിയിൽ പങ്കെടുക്കും.

കോവിഡ് വാക്സിൻ പരീക്ഷണത്തിലുണ്ടായ പുരോഗതിയുടെ സാഹചര്യത്തിൽ ധനസമാഹരണം വർധിപ്പിക്കാനുള്ള മാർഗങ്ങൾ ചർച്ചയാകും. കോവിഡ് പോരാട്ടങ്ങൾക്ക് 1.55 ലക്ഷം കോടിയോളം രൂപ (21 ബില്യൺ യു.എസ്. ഡോളർ) ജി-20 രാജ്യങ്ങൾ സംഭാവനചെയ്തിരുന്നു.
കോവിഡ് വാക്സിൻ, ചികിത്സ, പരിശോധന തുടങ്ങിയവയിൽ ലോകം വലിയ മുന്നേറ്റമാണ് നടത്തിയതെന്നും ഇവയെല്ലാം ഏവർക്കും ഒരുപോലെ ലഭ്യമാക്കാനുള്ള സാഹചര്യമൊരുക്കുകയാണ് ഇനി ആവശ്യമെന്നും ഉച്ചകോടിയിൽ സംസാരിച്ചുകൊണ്ട് മോദി പറഞ്ഞു. ധനമന്ത്രി നിർമലാ സീതാരാമനും ധനമന്ത്രിമാരുടെ വെർച്വൽ യോഗത്തിൽ പങ്കെടുത്തു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *