0 Comments

തീവണ്ടി ഷെഡ്യൂൾ പരിഷ്കരിക്കുന്നതിന്റെ ഭാഗമായി  സതേൺ റെയിൽവേ കേരളത്തിലൂടെ ദിവസവും ഓടുന്ന ഹസ്രത്ത് നിസാമുദ്ദീൻ-എറണാകുളം സൂപ്പർഫാസ്റ്റ് സെപ്ഷ്യൽ (02618) തീവണ്ടിയുടെ നിലവിലുള്ള എട്ട് സ്റ്റോപ്പുകൾ ഒഴിവാക്കാനൊരുങ്ങുന്നു. നവംബർ 30 മുതലാണ് ഒഴിവാക്കാൻ തീരുമാനം. എറണാകുളം-ഹസ്രത്ത് നിസാമുദ്ദീനി (02617) ലേക്ക് പോകുമ്പോൾ 47 സ്റ്റേഷനുകളിലും നിർത്തുമെങ്കിലും നിസാമുദ്ദീനിൽനിന്ന് എറണാകുളത്തേക്ക് വരുമ്പോഴാണ് കേരളത്തിലെ എട്ട് സ്റ്റോപ്പുകൾ ഒഴിവാക്കുന്നത്. കാഞ്ഞങ്ങാട്, നീലേശ്വരം, പഴയങ്ങാടി, വടകര, കൊയിലാണ്ടി, ഫറോക്ക്, പരപ്പനങ്ങാടി, കുറ്റിപ്പുറം എന്നീ സ്റ്റോപ്പുകളാണ് ഒഴിവാക്കുന്നത്.

കേരളത്തിലൂടെ നിസാമുദ്ദീൻ-എറണാകുളം, ലോകമാന്യതിലക്-തിരുവനന്തപുരം എന്നീ പ്രത്യേക തീവണ്ടികൾ കോവിഡ് അൺലോക്ക് പ്രക്രിയയുടെ ഭാഗമായി ഓടിക്കൊണ്ടിരിക്കുകയാണ്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലാ ആസ്ഥാനങ്ങളിൽ മാത്രമായിരുന്നു നിർത്തിയിരുന്നത്.  ദിവസേനയുള്ള ലോകമാന്യതിലക്-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനിന്റെ സ്റ്റോപ്പുകൾക്കൊന്നും മാറ്റവുമില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!