
ഇഡിയുടേത് കേരള സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമെന്ന് ധനമന്ത്രി തോമസ് ഐസക്.
ഇഡിയ്ക്ക് സിഎജി റിപ്പോര്‍ട്ട് എങ്ങനെ ലഭിച്ചുവെന്നും ധനമന്ത്രി ചോദിച്ചു. സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇ.ഡി അന്വേഷണം ആരംഭിച്ച സാഹചര്യത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ധനമന്ത്രി.
വായ്പ എടുക്കല്‍ ഭരണഘടനാ വിരുദ്ധമെന്ന് പറയുന്നത് കേരള നിയമസഭയോടുള്ള അവഗണനയാണ്. മസാലബോണ്ടിന് നിയമപരമായ അനുമതിയുണ്ടെന്നും മസാലബോണ്ടിന് ആര്‍ബിഐയുടെ എന്‍ഒസി മാത്രം മതിഎന്നും മന്ത്രി പറഞ്ഞു. എന്‍ഒസി അല്ലാതെ മറ്റ് എന്ത് അനുമതിയാണ് വേണ്ടതെന്നും തോമസ് ഐസക്ക് ചോദിച്ചു. കരട് റിപ്പോര്‍ട്ടില്‍ പറയാത്ത കാര്യങ്ങള്‍ അന്തിമ റിപ്പോര്‍ട്ടിന്റെ നാലാം പേജില്‍ പറയുന്നുണ്ട്. ഇക്കാര്യങ്ങള്‍ നാലാം പേജില്‍ വിസ്തരിച്ച് എഴുതിയിരിക്കുകയാണ്. അസാധാരണമായി സാഹചര്യങ്ങളില്‍ അസാധാരണമായ ഉത്തരങ്ങള്‍ നല്‍കും. സിഎജിയുടെ ഉദ്ദേശം സര്‍ക്കാരിനെ അട്ടിമറിക്കാനാണ് എന്ന ബോധ്യത്തിലാണ് റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് സ്പീക്കറുടെ വിശദീകരണ കത്ത് ലഭിച്ചിട്ടുണ്ടെന്നും മറുപടി നല്‍കുമെന്നും ഐസക്ക് പറഞ്ഞു.
മസാല ബോണ്ടിന്റെ വിശദാംശങ്ങള്‍ തേടി ഇഡി ആര്.ബി.ഐയ്ക്ക് കത്തയച്ചു. അന്വേഷണത്തെ രാഷ്ട്രീയമായി തന്നെ നേരിടാനാകും സർക്കാരിന്റെ തീരുമാനം