0 Comments

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരായ  ബാര്‍ കോഴക്കേസില്‍ അന്വേഷണാവശ്യത്തില്‍ ഗവര്‍ണര്‍ നിയമപരിശോധന നടത്തും. രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ ബാറുടമ ബിജു രമേശ് ഉന്നയിച്ച കോഴ ആരോപണത്തില്‍ പ്രാഥമികാന്വേഷണം നടത്താന്‍ വിജിലന്‍സിന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. അന്വേഷണം നടത്തരുതെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക ചെന്നിത്തല നേരത്തെ പരാതി നല്‍കിയിരുന്നു.

രമേശ് ചെന്നിത്തലയെ കൂടാതെ മുന്‍ മന്ത്രിമാരായ വി.എസ്. ശിവകുമാര്‍, കെ. ബാബു എന്നിവര്‍ക്കെതിരേയും അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. പ്രതിപക്ഷ നേതാവിന് കാബിനറ്റ് പദവിയുള്ളതിനാലാണ്  അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി തേടിയത്.

ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ ബാറുടമകള്‍ പിരിച്ച തുകയില്‍നിന്ന് രമേശ് ചെന്നിത്തലയ്ക്ക് ഒരുകോടി രൂപയും കെ. ബാബുവിന് 50 ലക്ഷവും വി.എസ്. ശിവകുമാറിന്
25 ലക്ഷവും കൈമാറിയെന്നാണ് ബിജു രമേശ് ആരോപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!