
ആദ്യ പകുതി കഴിഞ്ഞപ്പോൾ എഫ്.സി ഗോവക്കെതിരേ ബെംഗളൂരു എഫ്.സി ഒരു ഗോളിന് മുന്നില്‍.27-ാം മിനിറ്റില്‍ ഹെഡറിലൂടെ ക്ലെയ്റ്റണ്‍ സില്‍വയാണ് ബെംഗളൂരുവിനെ മുന്നിലെത്തിച്ചത്. ഹര്‍മന്‍ജോത് സിങ് ഖബ്രയുടെ ത്രോ ക്ലിയര്‍ ചെയ്യുന്നതില്‍ ഗോവൻ പ്രതിരോധത്തിന് സംഭവിച്ച പിഴവാണ് ഗോളിന് വഴിയൊരുക്കിയത്. ഗോവ ബോക്സിലേക്ക് നീണ്ട പന്ത് ആരും മാര്‍ക്ക് ചെയ്യാതിരുന്ന സില്‍വ അനായാസം വലയിലെത്തിക്കുകയായിരുന്നു.
ആദ്യ പകുതിയില്‍ കളിയുടെ നിയന്ത്രണം ഗോവയുടെ കൈകളിലായിരുന്നെങ്കിലും ഗോൾ കണ്ടെത്താൻ സാധിച്ചില്ല.