
പോലീസ് നിയമം ഭേദഗതി ചെയ്യുന്നത് സര്‍ക്കാരിനെയും അധികാരികളെയും വിമര്‍ശിക്കുന്നവര്‍ക്കെതിരെ ഉപയോഗിക്കാന്‍ വേണ്ടിയെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍. കേരളം ഭരണകൂടത്തിന് മാത്രം സമ്പൂര്‍ണ നിയന്ത്രണമുള്ള ഒരു ‘ഡീപ്പ് പോലീസ് സ്റ്റേറ്റി’ലേക്ക് മാറുകയാണെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.
ഭേദഗതിയില്‍ സൈബര്‍ മാധ്യമം എന്ന് പരാമര്‍ശമില്ലാത്തതിനാൽ ഏത് തരം വിനിമയോപാധിയിലൂടെയുള്ള വ്യാജപ്രചാരണവും കുറ്റമാകും.നിയമഭേദഗതി മൗലികാവകാശത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. സര്‍ക്കാര്‍ നടപടി അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്ക് തുല്യമാണെന്നായിരുന്നു ബിജെപിയുടെ പ്രതികരണം. ഭേദഗതിയിൽ ആശങ്ക വേണ്ടെന്നും,പോരായ്മ ഉണ്ടെങ്കില്‍ പരിഹരിക്കാമെന്നുമാണ് സര്‍ക്കാര്‍ നിലപാട്.