
മുൻ കേരള രഞ്ജി ട്രോഫി താരവും ക്രിക്കറ്റ് ഇന്ത്യയ്ക്കായി ടെസ്റ്റ് കളിച്ച ആദ്യ മലയാളി താരവുമായ ഡോ. സികെ ഭാസ്കരൻ നായർ അന്തരിച്ചു. കാൻസർ ബാധിതനായിരുന്ന ഇദ്ദേഹം യുഎസിലെ ഹൂസ്റ്റണിൽ വെച്ച് ശനിയാഴ്ചയാണ് മരണമടഞ്ഞത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് പാസായ അദ്ദേഹം ക്രിക്കറ്റ് കരിയർ അവസാനിപ്പിച്ച ശേഷം യുഎസിൽ പ്രാക്ടീസ് ചെയ്യുകയായിരുന്നു.
ബാലന് പണ്ഡിറ്റ്, രവി അച്ചന്, ജോര്‍ജ് എബ്രഹാം, ഡി. റാം, എച്ച്. ദേവരാജ്, അച്ചാരത്ത് ബാബു, സാന്റി ആരോണ്‍, കേളപ്പന് തമ്പുരാന്. ആര്.വി.ആര് തമ്പുരാന്.എന്നിവരടങ്ങിയ അന്നത്തെ കേരള രഞ്ജി ടീമിലെ പ്രധാനിയായിരുന്നു സികെ ഭാസ്കരൻ നായർ
സിലോണിനെതിരെയായിരുന്നു (ഇന്നത്തെ ശ്രീലങ്ക) ഇന്ത്യക്കായി ഭാസ്കരൻ നായർ കളിച്ച ഒരേയൊരു മത്സരം. സിലോണിന് അന്ന് ടെസ്റ്റ് പദവി ഇല്ലാതിരുന്നതിനാൽ മത്സരം അനൗദ്യോഗികമായി.ആദ്യ മത്സരത്തിൽ 18 ഓവറുകൾ എറിഞ്ഞ ഭാസ്കരൻ നായർ 51 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകളും വീഴ്ത്തി.