കൊച്ചി: പുതിയ ഗ്യാസ് സിലിന്‍ഡര്‍ സ്ഥാപിക്കുന്നതിനിടെ വീട് കത്തിനശിച്ചു.ആലുവ തായിക്കാട്ടുകര എസ് എന്‍ പുരം ആശാരിപറമ്പ് റോഡില്‍ ദേവി വിലാസത്തില്‍ സുരേഷിന്റെ വീട്ടിലാണ് അപകടം സംഭവിച്ചത്.
തീയണയ്ക്കാനുള്ള ശ്രമത്തിനിടെ സുരേഷിന് പൊള്ളലേറ്റു. സുരേഷിന്റെ ഭാര്യയേയും കുഞ്ഞിനേയും ഉടന്‍ തന്നെ പുറത്തേയ്ക്ക് കൊണ്ടുപോയത് രക്ഷയായി. വീട്ടിലുണ്ടായിരുന്ന ഗൃഹോപകരണങ്ങള്‍ കത്തിനശിച്ചു.
കത്തിനശിച്ചതില്‍ ഫ്രിഡ്ജ്, വാഷിങ് മെഷീന്, അലമാരി, കട്ടില്, മേശ എന്നിവ ഉള്‍പ്പെടുന്നു.ഏതാണ്ട് ഒരു ലക്ഷത്തോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.ദുരന്തം ഒഴിവാക്കാനായത് ആലുവയില്‍ നിന്നെത്തിയ അഗ്നിരക്ഷാ സേനയുടെയും നാട്ടുകാരുടെയും ശ്രമഫലമായാണ്. അപകടത്തില്‍ പെട്ട സുരേഷിനെ ഫയര്‍ഫോഴ്സ് ആശുപത്രിയില്‍ എത്തിച്ചു.