0 Comments


തിരുവനന്തപുരം: പീഡനക്കേസില്‍ ലൈംഗിക ബന്ധം പരസ്പര സമ്മതത്തോടെയെന്ന് പരാതിക്കാരി. ക്വാറന്റൈനിലായിരുന്ന യുവതിയെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബലംപ്രയോഗിച്ച് പീഡിപ്പിച്ചെന്ന കേസിലാണ് പരാതിക്കാരി ഇക്കാര്യം വ്യക്തമാക്കിയത്.പീഡനം നടന്നിട്ടില്ലെന്നും പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധം ആയിരുന്നെന്നും പരാതിക്കാരി സത്യവാങ്മൂലം നല്‍കി.

കോവിഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്ത് കെട്ടിയിട്ട് പീഡിപ്പിച്ചെന്നായിരുന്നു പരാതി.ഇതില്‍ വ്യക്തത വരുത്താന്‍ അന്വേഷണം നടത്താന്‍ ഡിജിപിയോട് കോടതി നിര്‍ദേശിച്ചുനിലവില്‍ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് ജാമ്യം നല്‍കിയിട്ടുണ്ട്.

പരാതി നല്‍കിയത് കുളത്തൂപ്പുഴ സ്വദേശിയാണ്.മലപ്പുറത്ത് വീട്ടുജോലിയ്ക്ക് പോയ ശേഷം തിരികെയെത്തിയതോടെ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു, കുളത്തൂപ്പുഴ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലെ പരിശോധനയില്‍ കൊവിഡില്ലെന്ന് സ്ഥിരീകരിച്ചു. ഈ സര്‍ട്ടിഫിക്കറ്റിനായി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രദീപ് കുമാറിനെ വിളിച്ചു. വീട്ടിലേക്ക് വരാന്‍ അയാള്‍ ആവശ്യപ്പെട്ടു. ഭരതന്നൂരിലെ വീട്ടിലെത്തിയപ്പോള്‍ അന്നേ ദിവസം രാത്രി മുഴുവന്‍ കെട്ടിയിട്ട് പീഡനത്തിന് ഇരയാക്കുകയായിരുന്നു എന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *