0 Comments

തൃശൂർ : പെൺകുട്ടിയെ തീ കത്തിച്ചു കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം .പ്രണയാഭ്യർത്ഥന നിരസിച്ച എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയായ നീതുവിനെയാണ് നിതീഷ് തീ കൊളുത്തി കൊല ചെയ്തത്.തൃശൂർ പ്രിൻസിപ്പൽ കോടതി വിധിച്ച ശിക്ഷ ജീവപര്യന്തവും 5 ലക്ഷം രൂപ പിഴയുമാണ്.

22 വയസ്സുള്ള ചീയാരം സ്വദേശി നീതുവിനെ കൊലപ്പെടുത്തിയത് 2019 ഏപ്രിൽ 4 നാണ്.പ്രതി നീതുവിന്റെ വീട്ടിലേക്കെത്തിയത് ഇരുചക്ര വാഹനത്തിലാണ് എത്തിയത് .കളമശ്ശേരിയിൽ നിന്ന് കത്തിയും വിഷവും നായരങ്ങാടിയിൽ നിന്ന് പെട്രോളും വാങ്ങിയാണ് ഐ ടി കൊമ്പനിയിൽ ജീവനക്കാരനായ നിധീഷ് സംഭവസ്ഥലത്തെത്തിയത്.പെൺകുട്ടിയുടെ കഴുത്തിൽ കത്തികൊണ്ട് കുത്തുകയും തുടർന്ന് പെട്രോളൊഴിച്ചു കത്തിക്കുകയുമായിരുന്നു.വീട്ടുകാർ ഓടിയെത്തിയപ്പോഴേക്കും കുതറിയോടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടുകയായിരുന്നു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *