
കോഴിക്കോട് : 25 അർദ്ധ രാത്രി മുതൽ 26 അർധരാത്രി വരെ ദേശിയ പണിമുടക്ക് ഉണ്ടാകുമെന്നു ട്രേഡ് ഉണഷൻ സംയുക്ത സമിതി നേതാക്കൾ ആഹ്വാനം ചെയ്തു.കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ_ വ്യവസായ വിരുദ്ധ നയങ്ങൾക്കെതിരെയാണ് പണിമുടക്ക് .
യു ജി സി പരീക്ഷ വിദ്യാർത്ഥികൾക്ക് പരീക്ഷ കേന്ദ്രങ്ങളിൽ എതാൻ ബുദ്ധിമുട്ടുണ്ടാക്കില്ല.കർഷകരും മോട്ടോർ തൊഴിലാളികളും വ്യവസായികളും പണി മുടക്കും.മോട്ടോർ വാഹന പൂർണമായും സ്തംഭിക്കുകയും കടകൾ അടച്ചിടുകയും ചെയ്യും.എല്ലാ നഗരങ്ങളിലും കോവിഡ് മാനദണ്ഡം പാലിച്ചു ധർണ നടത്തും.
ആശുപത്രി,പത്രം,പൽ,ടൂറിസം എന്നിവയെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാകില്ല