
വാഷിംഗ്ടൺ: നാടകീയതക്കൊടുവിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡന്റെ വിജയം ട്രംപ് അംഗീകരിച്ചു.കൂടാതെ വൈറ്റ് ഹൗസിനോട് അധികാരകൈമാറ്റത്തിനു നിർദ്ദേശിച്ചു.
ജനറൽ സർവീസ് അഡ്മിനിസ്ട്രേഷൻ തലവൻ എമിലി മുർഫി അധികാരം കൈമാറാൻ പ്രാരംഭ നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചതിനെ തുടർന്നാണ് ട്രംപിന്റെ മനം മാറ്റം.
ബൈഡന്റെ വിജയം സ്വീകാര്യമായിരുന്നില്ല. വോട്ടെണ്ണലിൽ ക്രമക്കേട് നടന്നെന്നും ജയിച്ചതെന്നും ട്രംപ് ആരോപിച്ചിരുന്നു. ജോർജിയയിൽ വീണ്ടും വോട്ടെണ്ണൽ നടത്തി.അപ്പോഴും വിജയം ബൈഡനു തന്നെയായിരുന്നു.
270 വോട്ടുകളാണ് 538 ഇലക്ടറൽ കോളേജുകളിൽ ബൈഡൻ നേടിയത് .എന്നാൽ ട്രംപിന് ലഭിച്ചത് 232 വോട്ടുകൾ മാത്രമാണ് .