
കോട്ടയം: റബ്ബർ ബോർഡ് പുനഃസംഘടന വൈകുന്നതിനെ തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി റബ്ബർ കർഷകർ.കാലാവധി അവസാനിച്ചത് മെയ് 30 നായിരുന്നു.കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ ഉത്സാഹം കാണിക്കാത്തത് റബര്‍ കർഷകരെയും ബോർഡിന് കീഴിലുള്ള കമ്പനികളുടെയും പ്രതിഷേധത്തിന് വഴിയൊരുക്കിയിരിക്കുകയാണ്.
ലക്ഷക്കണക്കിന് തൊഴിലാളികളെയാണ് ഇത് ബാധിക്കുക.ഇത് വവൻ പ്രധിഷേധത്തിനാണ് വഴിയൊരുക്കുന്നത്.പുനഃസംഘടിക്കേണ്ട 25 ബോർഡ്അംഗങ്ങളിൽ ചെയർമാനും വൈസ് ചെയർമാനും ഉൾപ്പെടുന്നു.
ബോർഡിന്റെ കീഴിൽ സർക്കാർ തോട്ടം ഉടമകളും ഉൾപ്പെടുന്നു.കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ബോർഡ് ജീവനക്കാരുടെ എണ്ണം കുറക്കുന്ന നടപടി സ്വീകരിക്കുകയാണ് ബോർഡ് .ഭാഗികമായി ഗവേഷണം അടക്കം വിവിധ വകുപ്പുകളുടെ കാര്യവും പ്രതിസന്ധിയിലാണ്.
കേന്ദ്ര സർക്കാർ അനുവദിക്കുന്ന ഫണ്ട് ബോർഡിന്റെ പല കാര്യങ്ങൾക്കും തികയറില്ല.കൂടാതെ റബര്‍ വിലയിടിവിന്റെ സാഹചര്യത്തിൽ നടപടികൾ സ്വീകരിക്കാൻ ബോർഡിന് സാധിക്കുന്നുമില്ല.