0 Comments

ഗുരുഗ്രാം: ഗുരുഗ്രാമിലെ പട്ടൗഡിയിൽ മാതാവിനെ ബലാത്സംഗം ചെയ്തതിനു ശേഷം ശ്വാസം മുട്ടിച്ചു കൊന്നു എന്ന സംശയത്തെ തുടർന്ന് 25 കാരനെ പോലീസ് അറസ്റ്റ് ചെയ്തു.കൊല ചെയ്യപ്പെട്ട സ്ത്രീയുടെ ആദ്യ വിവാഹത്തിലുള്ള മകനാണ് ഈ ക്രൂരത കാട്ടിയതെന്നാണ് റിപ്പോർട്ട്.

ഇരയായ സ്ത്രീയുടെ രണ്ടാം ഭർത്താവ് പട്ടൗഡിയയിൽ കച്ചവടം നടത്തി വരികയാണ്.ഭാര്യയെയും മകനെയും വീട്ടിൽ നിർത്തി നഗരത്തിലെ ബന്ധു വീട്ടിലാണ് ഇയാളുടെ താമസം.തിങ്കളാഴ്ചയാണ് ഭാര്യ വീട്ടിനുള്ളിൻ മരിച്ച നിലയിൽ കണ്ടു എന്ന് മകൻ അറിയിച്ചത്.തുടർന്ന് പോലീസ് എത്തി.കഴുത്തിൽ ശ്വാസം മുട്ടിച്ച പാട് ഉണ്ടായിരുന്നതിനാൽ ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിലാണ് പോലീസ് എത്തിയത്.എന്നാൽ പോസ്റ്റ് മോർട്ടത്തിന് ശേഷമാണ് സ്ത്രീ ബലാത്സംഗത്തിന് ഇരയായെന്നു അറിയുന്നത്.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മകൻ സ്ത്രീയുമായി ദിവസവും കലഹിക്കാറുണ്ടായിരുന്നെന്നും വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു എന്ന വിവരം ലഭിക്കുന്നത്.സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!