
കൊച്ചി: സ്വർണവില കൂപ്പുകുത്തി.പവന് 36960 രൂപയുണ്ടായിരുന്നത് ഇടിഞ്ഞു.720 രൂപയാണ് കുറഞ്ഞത്.ഇപ്പോൾ ഗ്രാമിന് 4620 രൂപയാണ്.
വില കുറയാൻ കാരണം കോവിഡ് വാക്സിൻ കണ്ടെത്തുന്നതിനുള്ള പുരോഗതിയും യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അനിശ്ചിതത്വം നീങ്ങിയതുമാണ്.
രണ്ടാഴ്ച മുൻപത്തെ ഇടിവ് 1920 ആയിരുന്നു.നാലുമാസത്തെ താഴ്ന്ന നിലവാരത്തിലാണ് ആഗോള വിപണിയിലെ ഇപ്പോഴത്തെ സ്വർണവില.വെള്ളിവിലയിലും ഇതേ നിലപാട് തന്നെയാണ് ഉള്ളത്.