
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ അന്തരിച്ചു(71).നിലവിൽ രാജ്യസഭാ എംപിയുമായിരുന്നു.ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം അന്തരിച്ചത് ഇന്ന് രാവിലെ 3.30 നായിരുന്നു.
ഒക്ടോബർ ഒന്നിനായിരുന്നു ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.ഒപ്പം ആന്തരികാവയവങ്ങളുടെ കാര്യവും അവതാളത്തിലായിരുന്നു.ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത് മകൻ ഫൈസലാണ്. നവംബർ 15 മുതൽ ഐസിയു വിലായിരുന്നു പട്ടേൽ.
സോണിയ ഗാന്ധിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പട്ടേൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.മൂന്നു തവണ ലോക്സഭാ അംഗവും അഞ്ചു തവണ രാജ്യ സഭ അംഗവും ആയിരുന്നു.ഇദ്ദേഹം കുറച്ചു കാലം കേരളത്തിന്റെ ചുമതലയും ഏറ്റെടുത്തിട്ടുണ്ട്.