
ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 92 ലക്ഷം കടന്നു. ചൊവ്വാഴ്ച വൈറസ് ബാധിച്ചത് 44 ,376 പേർക്കാണ്. 481 പേർ കൂടി മരിച്ചതിനാൽ ആകെ മരണം 1,34,699 ആയി.
4,44,746 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. രോഗമുക്തരായതു 86,42 ,771 പേരാണ്.37,816 പേർ ഇന്നലെ ആശുപത്രി വിട്ടു. ഡൽഹിയിൽ രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്.അതേസമയം ലോകത്തു രോഗബാധിതർ 6.01 കോടിയിലെത്തി.
ശൈത്യകാലം എത്താറായതോടെ പുതുതായി രോഗം പിടിപെടുന്നവരുടെ എണ്ണം വർധിക്കുകയാണ്. ഏതാണ്ട് അഞ്ചു ലക്ഷം പേരാണ് പുതിയ രോഗികൾ.ഓരോ ദിവസവും രേഖപ്പെടുത്തുന്ന മരണനിരക്ക് 8000 ആണ്.