
ചെന്നൈ: നിവാർ ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈയിലും കാഞ്ചിപുരത്തും കനത്ത മഴ തുടരുന്നു.ഇന്ന് രാത്രി എട്ടുമണിക്കും നാളെ രാവിലെ ആറ് മണിക്കും ഇടയിൽ മഹാബലിപുരത്തിനും കാരക്കലിനും ഇടയിൽ നിവാർ കര തൊടുമെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മണിക്കൂറിൽ 145 കിലോമീറ്റർ വേഗതയിൽ കാറ്റുണ്ടാകുമെന്നാണ് പ്രവചനം.ചെമ്പരപ്പാക്കം തടാകം നിറഞ്ഞതിനാൽ വെള്ളം തുറന്നു വിട്ടു.ഈ തടാകം തുറന്നു വിടുന്നത് അഞ്ചു വർഷത്തിന് ശേഷമാണ്.ഇതിനു മുൻപ് വെള്ളം തുറന്നു വിട്ടത് 2015 ലെ പ്രളയത്തെ തുടർന്നായിരുന്നു.
മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയതിനാൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.നിവാർ കാര്യമായി ബാധിക്കുക തമിഴ്സ്നാട്ടിലെ 7 ജില്ലകളെയും പുതുച്ചേരിയെയും ആന്ധ്രായിലെ 2 ജില്ലകളെയും ആയിരിക്കും.ഇത് നേരിടാൻ എൻ ഡി ആർ എഫ് സംഘം,സേന സംഘം,സംസ്ഥാന ദുരന്ത നിവാരണ സേന എന്നിവക്ക് പുറമെ ഹെലികോപ്റ്ററുകളും കപ്പലുകളും സജ്ജമാക്കിയിട്ടുണ്ട്.