
നിലമ്പൂർ: പ്രളയ ദുരിതത്തെ തുടർന്ന് നിലമ്പൂരുകാർക്ക് വയനാട് എംപി രാഹുൽ ഗാന്ധി നൽകിയ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യാതെ പുഴുവരിച്ച നിലയിൽ കണ്ടെത്തി.അരി ഉൾപ്പെടെ ഉള്ള വസ്തുക്കളായിരുന്നു കിറ്റിൽ ഉണ്ടായിരുന്നത്.
പ്രളയത്തിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിച്ച നിലമ്പൂരുകാർക്കു വേണ്ടിയായിരുന്നു രാഹുൽ കിറ്റ് ഏർപ്പെടുത്തിയത്.എന്നാൽ നിലമ്പൂർ പഴയ നഗരസഭാ ഓഫീസിനു മുൻപിലെ വാടകക്കെട്ടിടത്തിലാണ് ഈ അരിയും ഭക്ഷ്യ ധാന്യങ്ങളും കെട്ടിക്കിടക്കുന്നത്.
ഇത്രയും ഭക്ഷ്യവസ്തുക്കൾ കേടുവന്നത് അധികൃതരുടെ അനാസ്ഥ മൂലമാണെന്ന് സിപിഎം അവകാശപ്പെട്ടു .പുതപ്പ്,വസ്ത്രങ്ങൾ എന്നിവയും കിറ്റിൽ ഉൾപ്പെടുന്നു. കടമുറി വാടകക്ക് എടുക്കാൻ വന്ന ആളുകളാണ് വസ്തുക്കൾ കണ്ടത്. ഇതിനെ തുടർന്ന് സിപിഎം പ്രവർത്തകർ മുറി പൂട്ടിയിട്ടു.