
തിരുവനന്തപുരം: കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹം സംസ്കരിക്കാനുള്ള നിർദേശങ്ങൾ പുതുക്കി.കോവിഡ് സുരക്ഷാ മാർഗ്ഗങ്ങൾ സ്വീകരിച്ചുകൊണ്ട് അടുത്ത ബന്ധുക്കൾക്ക് ഐസൊലേഷൻ വാർഡിലും മോർച്ചറിയിലും സംസ്കാര സ്ഥലത്തുവച്ചും മൃതദേഹം കാണാൻ സാധിക്കും.
അത്യാവശ്യ ചടങ്ങുകൾ കോവിഡ് മാനദണ്ഡമനുസരിച്ചു നടത്താമെന്ന് മന്ത്രി അറിയിച്ചു.ആവശ്യപെടുകയാണെങ്കിൽ മരണപ്പെട്ടയാളെ വൃത്തിയാക്കുന്ന സമയത്തു അടുത്ത ബന്ധുവിന് അരികെ നിൽക്കാം.മതപരമായ ആചാരങ്ങൾ മാനദണ്ഡമനുസരിച്ചു ചെയ്യാം.എന്നാൽ മൃതദേഹം സ്പര്‍ശിക്കാനോ,കുളിപ്പിക്കാനോ,ആലിംഗനം ചെയ്യാനോ,ചുംബിക്കാനോ പാടില്ല.