
തിരുവനന്തപുരം: സംസ്ഥാനത്ത ഇന്ന് കോവിഡ് സ്ഥിതീകരിച്ചവർ 6491.കോഴിക്കോട് 833,മലപ്പുറം 664, തൃശൂർ 652 , എറണാകുളം 774,ആലപ്പുഴ 546,കൊല്ലം 539 ,പാലക്കാട് 463,തിരുവനന്തപുരം 461,കോട്ടയം 450,പത്തനംതിട്ട 287,കണ്ണൂർ 242,ഇടുക്കി 238,കാസർകോഡ് 103 എന്നിങ്ങനെയാണ് ജില്ല തിരിച്ചിട്ടുള്ള കണക്ക് .
66,042 ടെസ്റ്റുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നടത്തിയത്.9.83 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ഇന്ന് കോവിഡ് മൂലം സ്ഥിരീകരിച്ചത് 26 മരണങ്ങളാണ്.ഇതോടെ അകെ മരണം 2121 ആയി.രോഗം സ്ഥിരീകരിച്ചവരിൽ 95 പേർ അന്യ സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.5669 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.64 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു.ഹോട്സ്പോട്ടിൽ നിന്നും 13 സ്ഥലങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.ആകെ ഹോട്സ്പോട്ടുകൾ 546 ആണ്.