
ബ്യൂണസ് ഐറിസ്: ഹൃദയാഘാതത്തെ തുടർന്ന് ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ (60) മരണത്തിനു കീഴടങ്ങി.തലച്ചോറിൽ രക്തം കട്ട പിടിച്ചതിനെ തുടർന്ന് ഈ അടുത്തിടെ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.ടിഗ്ര യിലെ സ്വവസതിയിൽ വച്ചായിരുന്നു അന്ത്യം.
ഇദ്ദേഹത്തെ വിഷാദരോഗത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു പിന്നീട് സ്കാനിംഗ് നടത്തിയപ്പോഴാണ് തലച്ചോറിൽ രക്തം കട്ട പിടിച്ചതായി അറിഞ്ഞത്.തുടർന്ന് 80 മിനിറ്റു നീണ്ട ശസ്ത്രക്രിയക്ക് വിധേയനാക്കി.താരാം 60 ആം പിറന്നാൾ ആഘോഷിച്ചത് കഴിഞ്ഞ മാസമായിരുന്നു.
ഡോൺ ഡീഗോ ഡാൽമ സാൽവദോർ ഫ്രാങ്കോ എന്നിവരുടെ 8 മക്കളിൽ അഞ്ചാമനായിരുന്നു മറഡോണ.ദാരിദ്ര്യം നിറഞ്ഞ കുട്ടിക്കാലമായിരുന്നു മറഡോണയുടേത്.ഫാക്ടറി ജീവനക്കാരനായിരുന്ന പിതാവ് കുടുംബം നോക്കാൻ നന്നേ പാടുപെട്ടിരുന്നു.
തന്റെ മൂന്നാം പിറന്നാളിന് കസിൻ നൽകിയ പന്താണ് മറഡോണയുടെ ഫുട്ബോൾ ജീവിതത്തിനു തുടക്കം കുറിച്ചത്.തുടർന്ന് ആ പ്രദേശത്തെ ഏറ്റവും നല്ല കളിക്കാരനെന്ന ഖ്യാതി മറഡോണ നേടുകയായിരുന്നു .