
തിരുവനന്തപുരം: ബസ്സിൽ നിന്ന് യാത്ര ചെയ്യാൻ ഗതാഗത വകുപ്പ് അനുമതി തേടി.ചുരുങ്ങിയത് 10 പേർക്കെങ്കിലും നിന്ന് യാത്ര ചെയ്യാൻ അവസരം നൽകണമെന്ന് ഗതാഗത വകുപ്പ് ആവശ്യപ്പെട്ടു.
കോവിഡിന്റെ പശ്ചാത്തലത്തിൽ നിർത്തി യാത്രക്ക് വിലക്കുണ്ട്.എന്നാൽ ആദ്യ ഘട്ടത്തിൽ കെ എസ ആർ ടി സി ആളുകളെ നിർത്തി യാത്ര ചെയ്യാൻ അനുവദിച്ചിരുന്നു.പ്രശനം സൃഷ്ടിക്കാൻ കാരണമായത് തദ്ദേശ സ്ഥാപനങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾക്കായി ചുമതലപ്പെടുത്തിയിട്ടുള്ള സെക്ടറൽ മജിസ്ട്രേറ്റുമാർ കണ്ടക്ടർമാർക്കു 1000 രൂപ പിഴയീടാക്കിയതാണ്.കൂടാതെ യാത്രക്കാരും ജീവനക്കാരും തമ്മിലുള്ള പ്രശ്നങ്ങൾ കടുത്തതും ഇതിനു കാരണമായി.