
ചെന്നൈ: തമിഴ്നാട്ടിൽ വ്യാപക നാശം വിതച്ചു നിവാർ.വൈദ്യുതി പോസ്റ്റ് വീണും വീട് തകർന്നും രണ്ടു മരണ ങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.മരങ്ങൾ കടപുഴകി വീഴുകയും വൈദ്യുതി വിതരണം നിലക്കുകയും ചെയ്തു.
ചെന്നൈയിലും പുതുച്ചേരിയിലും ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാനായി ജനങ്ങളെ മാറ്റിപ്പാർപ്പിച്ചു.വിവിധ കേന്ദ്രങ്ങളിൽ ദുരന്ത നിവാരണ സേനയുടെ 22 സംഘങ്ങൾ ക്യാമ്പ് ചെയ്യുന്നുണ്ട്.
നിവാറിനെ തുടർന്ന് തമിഴ്നാട്ടിലും പുതുച്ചേരിയിലും പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.നിവാർ കര തൊട്ടത് ഇന്നലെ രാത്രി 11.30 ഓടെയാണ്.മണിക്കൂറിൽ 145 കിലോമീറ്റര്‍ വേഗതയുമുണ്ടായിരുന്നു.