
ഗാന്ധിനഗർ: ഗർഭിണിയായ യുവതിയെ കാമുകൻ കൊലപ്പെടുത്തി.യുവതി തന്റെ മൂന്നു വയസ്സുള്ള മകനെ ഉപേക്ഷിച്ചു കാമുകനൊപ്പം പോവുകയായിരുന്നു.കൊന്ന ശേഷം യുവതിയുടെ പിതാവിന്റെ ഫാർമിൽ തന്നെയാണ് മൃതദേഹം കുഴിച്ചിട്ടത്.
രസ്മി കട്ടാരിയ എന്ന യുവതിയെ കാണാതാവുന്ന നവംബർ 14 നാണ്.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ കൊലചെയ്യപ്പെട്ടു എന്ന് അറിഞ്ഞത്.അഞ്ചു വർഷത്തോളമായി ചിരാഗ് പട്ടേൽ എന്ന ആളുമായി യുവതിക്ക് ബന്ധമുണ്ടായിരുന്നു എന്ന് വീട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് കേസ് ഇയാൾക്ക് നേരെ തിരിഞ്ഞത്.ഇയാൾ വിവാഹിതനാണ്.
പോലീസിന്റെ ചോദ്യംചെയ്യലിൽ ഇയാൾ കൊലക്കുറ്റം സമ്മതിക്കുകയായിരുന്നു.വാക്കുതർക്കമാണ് കൊലപാതകത്തിൽ അവസാനിച്ചതെന്നു പോലീസ് പറയുന്നു.കഴുത്തു ഞെരിച്ചു കൊന്നതിനു ശേഷം ഫാമിൽ മൃതദേഹം കുഴിച്ചിടുകയായിരുന്നെന്നു ഇയാൾ പോലീസിനോട് പറഞ്ഞു.തുടർന്ന് ഫാർമിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ മൃതദേഹം കണ്ടെത്തി.