
ന്യൂഡൽഹി: ദേശീയ പണിമുടക്ക് പൂർണം.പണിമുടക്ക് പ്രഖ്യാപിച്ചത് തൊഴിലാളി സംഘടനാ കൂട്ടായ്മയാണ്.പണിമുടക്ക് ആരംഭിച്ചത് ബുധനാഴ്ച അർധരാത്രി പന്ത്രണ്ടോടു കൂടിയാണ്.ഇതോടെ ബാങ്കിങ് രംഗം അനിശ്ചിതത്തിലായി.കടകളെല്ലാം അടഞ്ഞു കിടക്കുകയാണ്.
കെ എസ് ആർ ടി സി ഉൾപ്പെടെ സർവീസ് നടത്താത്തതിനാൽ കേരളത്തിൽ ഹർത്താലിന്റെ പ്രതീതിയാണുള്ളത്.തൊഴിൽ കോഡ് പിൻവലിക്കുക,ആദായ നികുതിദായകരല്ലാത്ത എല്ലാ കുടുംബങ്ങൾക്കും പ്രതിമാസം 7500 രൂപ വീതം നൽകുക,ആവശ്യക്കാർക്ക് 10 കിലോ ഭക്ഷ്യധാന്യം നൽകുക,കർഷക ദ്രോഹ നിയമങ്ങൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പണിമുടക്ക് ഉന്നയിക്കാൻ കാരണം.