0 Comments

ഷാർജ: അജ്മാനിലെ കടലിൽ പിതാവും മകളും മുങ്ങി മരിച്ചു.കോഴിക്കോട് സ്വദേശികളായ ഇസ്മായിൽ (47), പ്ലസ് ടു വിദ്യാർത്ഥിനിയായ അമൽ (17) എന്നിവരാണ് മരിച്ചത്.

കടലിൽ ശക്തമായ വേലിയേറ്റം ഉണ്ടായപ്പോൾ ഇസ്മയിലിന്റെ മകളായ അമൽ കടൽച്ചുഴിയിൽ പെടുകയായിരുന്നു.രക്ഷിക്കാൻ ശ്രമിച്ച ഇസ്മായിലും അപകടത്തിൽ പെട്ടു.ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

ദുരന്തം നേരിട്ട് കണ്ട ഇസ്മയിലിന്റെ ഭാര്യ നഫീസ,മറ്റു മക്കളായ അമാന ,ആലിയ എന്നിവരെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ചു.പ്രാഥമിക ചികിത്സക്കുശേഷം ഇവർ ആശുപത്രി വിട്ടു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!