0 Comments

ഡൽഹി: കോവിഡ് വ്യാപനം മൂലം സംസ്ഥാനങ്ങൾ പാലിക്കേണ്ട മാർഗനിർദേശങ്ങൾ കേന്ദ്രസർക്കാർ പുറപ്പെടുവിച്ചു.കോൺടൈന്മെന്റ് സോണിൽ കർശന നിയന്ത്രണമേർപ്പെടുത്തുക,രോഗികളുമായി സമ്പർക്കത്തിലുണ്ടായിരുന്നവരെ കണ്ടെത്തുക,രോഗവ്യാപനം തടയുന്ന രീതിയിലുള്ള പെരുമാറ്റങ്ങൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് പുതിയ നിർദ്ദേശങ്ങൾ.

പ്രാദേശിക സാഹചര്യം കണക്കിലെടുത്ത്‌ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും കർഫ്യൂ ഏർപ്പെടുത്താം.കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയവും നൽകിയിട്ടുള്ള നിർദേശങ്ങൾ പാലിക്കണം.നിയന്ത്രണങ്ങൾ നടപ്പാക്കുന്നുവെന്നു ഉറപ്പാക്കേണ്ടത് പോലീസും മുനിസിപ്പൽ അധികാരികളുമാണ്.

കോൺടൈന്മെന്റ് സോണുകളിൽ ആവശ്യ സേവനങ്ങൾ മാത്രമേ അനുവദിക്കാവൂ.പ്രോട്ടോകോൾ പ്രകാരം പരിശോധനകൾ ഉറപ്പിക്കണം.വീടുകൾ കയറിയിറങ്ങിയുള്ള നിരീക്ഷണം ഏർപ്പെടുത്തണം.കോവിഡ് സ്ഥിരീകരിക്കുന്നവരെ വീട്ടിലോ ചികിത്സ കേന്ദ്രത്തിന്റെ ഉടൻ തന്നെ നിരീക്ഷണത്തിലാക്കണം .ചികിത്സ കേന്ദ്രങ്ങളിലും ക്ലിനിക്കുകളിലും മൊബൈൽ യൂണിറ്റുകൾക്ക് പരിശോധന നടത്താം.

സംസ്ഥാനത്തിന് അകത്തുള്ള യാത്രകൾക്കും സംസ്ഥാനാന്തര യാത്രകൾക്കും യാതൊരു നിയന്ത്രണവും പാടില്ല.ചരക്കു ഗതാഗതവും നിയന്ത്രിക്കരുത്.അയൽ രാജ്യങ്ങളുമായുള്ള ഉടമ്പടി പ്രകാരമുള്ള ചരക്കുനീക്കവും നിയന്ത്രിക്കാൻ പാടില്ല.

65 വയസ്സിനു മുകളിൽ പ്രായമുള്ളവർ,ഗർഭിണികൾ, രോഗം ബാധിച്ചവർ,10 വയസ്സിനു താഴെ പ്രായമുള്ള കുട്ടികൾ എന്നിവർ വീടിനു പുറത്തിറങ്ങരുത്.അടിയന്തിര ആവശ്യങ്ങൾക്ക് മാത്രമേ ഇവർ പുറത്തിറങ്ങാവു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *