
തിരുവനന്തപുരം: ജനുവരിയിൽ 10,പ്ലസ് ടു ക്ലാസുകൾ ആരംഭിക്കുമെന്നു സൂചന.ഈ ക്ലാസ്സുകളിലെ അധ്യാപകർ ഡിസംബർ 17 നു സ്കൂളിൽ എത്തണമെന്നാണ് നിർദ്ദേശം.വാര്ഷികപ്പരീക്ഷകൾക്കുള്ള മുന്നൊരുക്കവും തുടങ്ങിയിട്ടുണ്ട്.
വിക്ടേഴ്സിലൂടെ നടത്തിയ പഠനപ്രവർത്തനങ്ങൾ ചെയ്തോയെന്നു അധ്യാപകർ ഓൺലൈൻ വഴി തന്നെ ഉറപ്പാക്കും.കൂടാതെ റിവിഷനും നടത്തും.വിക്ടേഴ്സിലെ 10 ,12 ക്ലാസുകൾ ജനുവരിയോടെ പൂർത്തിയാകും.കൂടുതൽ പാഠഭാഗങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇനി സ്കൂളിലെത്തിയാൽ ക്ലാസ്സിന്റെ റിവിഷനും പ്രാക്ടിക്കൽ ക്ലാസ്സുകളും നടത്തും.തുടർന്ന് വാർഷിക പരീക്ഷയ്ക്കായി ഒരുങ്ങും.തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷമുള്ള സ്ഥിതിഗതികൾ അറിഞ്ഞ ശേഷം മാത്രമായിരിക്കും സ്കൂൾ തുറക്കുന്ന തീരുമാനം ഉണ്ടാകുക.