
ബംഗളുരു:10 വയസ്സുകാരിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ.62 കാരനായ പൂജാരിയെ സിസി ടിവി യുടെ സഹായത്തിലാണ് പിടികൂടിയത്.പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.സംഭവം നടന്നത് ബാംഗ്ളൂരിലെ ദേവനഹള്ളിയിലാണ്.
മകളുടെ വീട്ടിൽ വച്ചാണ് വെങ്കട രാമനപ്പ പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്.മധുരപലഹാരങ്ങൾ നൽകാമെന്ന് പറഞ്ഞു പ്രലോഭിപ്പിച്ചിട്ടാണ് ഇയാൾ പെൺകുട്ടിയെ വീട്ടിലേക്കു കൊണ്ടുവന്നു പീഡിപ്പിച്ചതെന്ന് പോലീസ് പറയുന്നു.
കാണാതായ മകളെ തിരഞ്ഞുവന്ന രക്ഷിതാക്കളോട് പൂക്കാരിയാണ് പൂജാരിയുടെ കൂടെ കണ്ടെന്നു പറഞ്ഞത്.മകളെ കണ്ടെത്തിയതിനു ശേഷം സംഭവമറിഞ്ഞ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.