
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഡിസംബർ ആദ്യ വാരത്തിൽ പുതിയ പാർലമെൻറ് മന്ദിരത്തിനു തറക്കല്ലിടും.ആലോചനയിലുള്ള ദിവസം ഡിസംബർ 10 ആണ്.നിർമാണം പൂർത്തിയാക്കാൻ 21 മാസം വേണ്ടിവരുമെന്നാണ് സൂചന.
ഇതിന്റെ ഭാഗമായി മഹാത്മാ ഗാന്ധി,അംബേദ്കർ എന്നിവരുടെ പ്രതിമകൾ എടുത്തു മാറ്റുകയും നിർമാണം പൂർത്തിയായതിനു ശേഷം അനുയോജ്യമായ സ്ഥലത്ത് ഉറപ്പിക്കുമെന്നുമാണ് തീരുമാനം എന്ന് അധികൃതർ പറഞ്ഞു.പുതിയ കെട്ടിടത്തിൽ എല്ലാ എം എൽ എ മാർക്കും പ്രത്യേകം ഓഫീസ് ഉണ്ടായിരിക്കും.ഡിജിറ്റലൈസേഷനും നടപ്പിലാക്കും.ഭരണഘടനാ ഹാൾ,ലൈബ്രറി തുടങ്ങിയ സജ്ജീകരണങ്ങളും ഉണ്ടാകും.