
ന്യൂഡൽഹി: മുതിർന്ന സ്ത്രീക്ക് എവിടെയും ആർക്കൊപ്പവും ജീവിക്കാം എന്ന് ഡൽഹി ഹൈക്കോടതി.20 കാരിയെ ഭർത്താവിനോട് കൂട്ടിച്ചേർത്താണ് കോടതി ഇക്കാര്യം പറഞ്ഞത്.
സുലേഖ എന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബബ്ലു എന്ന യുവാവ് തട്ടിക്കൊണ്ടുപോയി എന്ന സുലേഖയുടെ കുടുംബത്തിന്റെ പരാതിയെ തുടർന്നാണ് കോടതി ഇക്കാര്യം പരാമർശിച്ചത്.സുലേഖയെ ബബ്ലുവിനൊപ്പം താമസിക്കാൻ കോടതി അനുവദിച്ചു.
സുലേഖ പ്രായപൂർത്തിയാണെന്നു കണ്ടെത്തിയ കോടതി രണ്ടുപേർക്കും സുരക്ഷ നൽകാൻ പോലീസിനു കോടതി നിർദ്ദേശം നൽകി.ഏതു സമയത്തും ബന്ധപ്പെടാൻ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ നമ്പർ ദമ്പതികൾക്ക് നല്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
സുലേഖയെ കാണാനില്ലെന്നും ബബ്ലുവാണു ഇതിനു പിന്നിലെന്നും പറഞ്ഞു സുലേഖയുടെ സഹോദരിയാണ് കേസ് കൊടുത്ത്.