
ന്യൂഡൽഹി: കോവിഡ് മൂലം അന്താരാഷ്ട്ര വ്യോമഗതാഗത നിരോധനം ഡിസംബർ 31 വരെ നീട്ടി.ഇത് സംബന്ധിച്ചു സിവിൽ ഏവിയേഷൻ ഡിറക്ടറേറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു.അതേസമയം ചരക്കു വിമാനങ്ങൾ,എയർ ബബിൾ കരാറുള്ള വിമാനങ്ങൾ എന്നിവയുടെ സർവീസ് തുടരും.
കോവിഡ് നിരക്ക് വർധിച്ചതിനാലാണ് നിരോധന കാലാവധി നീട്ടിയത്.അടുത്ത വർഷത്തിന്റെ തുടക്കത്തിൽ നിരോധനം നീക്കാനാകുമെന്നാണ് പ്രതീക്ഷ.