
കൊച്ചി: നടിയെ ആക്രമിച്ച കേസ് പരിഗണിക്കുക ഡിസംബർ 2ന്. ഡയറക്ടർ ജെനെറൽ ഓഫ് പ്രോസിക്യൂഷന്റെ നിർദ്ദേശമനുസരിച് പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കണം.
കഴിഞ്ഞ ദിവസമാണ് നടിയും സർക്കാരും കേസ് പരിഗണിക്കുന്ന വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ടു ഹർജി നൽകിയത്.ഇത് തള്ളിയതിനെ തുടർന്ന് കോടതി വീണ്ടും കേസ് പരിഗണിച്ചു തുടങ്ങി.എന്നാൽ നടി ആരോപിക്കുന്നത് വിചാരണ സമയത്തു ക്രോസ്സ് വിസ്താരത്തിന്റെ മാർഗനിർദേശങ്ങൾ ലംഘിക്കപ്പെട്ടു എന്നാണ്.
അപമാനിക്കുന്ന തരത്തിലുള്ള ചോദ്യങ്ങൾക്കു പോലും കോടതി അനുവാദം നൽകി.വിചാരണ നടക്കുമ്പോൾ കോടതിമുറിയിൽ 40 ഓളം അഭിഭാഷകരായിരുന്നു ഉണ്ടായിരുന്നത് . ചോദ്യങ്ങൾക്കുമുന്പിൽ പലപ്പോഴും കരയാനിടവന്നുവെന്നും നടി ഹൈകോടതിയിൽ പറഞ്ഞു.