0 Comments

ചെന്നൈ: നിവാർ മൂലം വൻ കൃഷി നാശം.തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ആന്ധ്രയിലുമാണ് നിവർ ആഞ്ഞടിച്ചത്. തീവ്രത കുറഞ്ഞെങ്കിലും ആഴ്ചകൂടി മഴ തുടരും.തമിഴ്നാട്ടിലെ ചെങ്കൽപ്പെട്ടു ജില്ലയിൽ മാത്രം 1700 ഏക്കർ കൃഷി നശിച്ചു.

പുതുച്ചേരിയിൽ ഇതുവരെ 400 കോടിയുടെ നഷ്ടമുണ്ടായി എന്നാണ് കണക്ക്.മുൻകരുതലുകൾ എടുത്തതിനാൽ നാശനഷ്ടങ്ങൾ കുറക്കാൻ കഴിഞ്ഞെന്നു മുഖ്യമന്ത്രി എടപ്പാടി പളനി സാമി അറിയിച്ചു.

താത്കാലികമായി അടച്ച ചെന്നൈ എയർപോർട്ട് ഇന്നലെ രാവിലെ ഒൻപതരയോടെ തുറന്നു.ട്രെയിൻ സർവീസുകളും ആരംഭിച്ചിട്ടുണ്ട്.
ദുരന്തസാധ്യതയുള്ള ജില്ലകളിൽ നിർത്തിവച്ച ബസ് സർവീസുകളും പുനരാരംഭിച്ചു.ശനിയാഴ്ച വരെ പുതുച്ചേരിയിലും കരകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *