
വാഷിങ്ടൺ: അമേരിക്കയെ നയിക്കാൻ ബൈഡൻ ഒരുങ്ങുന്നു.നിയുക്ത അമേരിക്കൻ പ്രസിഡന്റ് ആയ ഇദ്ദേഹം ദേശീയ സുരക്ഷാ,വിദേശനയ സംഘത്തെ അവതരിപ്പിച്ചു.ഒബാമയുടെ കാലം മുതൽ ഒപ്പമുള്ള വിശ്വസ്തരും പരിചയസമ്പന്നരുമായ വ്യക്തികളെയാണ് ബൈഡൻ ഒപ്പം ചേർക്കാൻ ഉദ്ദേശിച്ചിരിക്കുന്നത്.
ആഗോള വേദിയെ നയിക്കാൻ അമേരിക്ക തയ്യാറാണെന്നും അതിൽനിന്നു പിന്നോട്ടില്ലെന്നും ബൈഡൻ അറിയിച്ചു.ട്രംപിന്റെ അമേരിക്ക ആദ്യം എന്ന നിലപാട് മാറ്റി അമേരിക്ക തിരിച്ചു വരുന്നു എന്ന മാറ്റമാണ് വിദേശനയത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് ബൈഡൻ പറഞ്ഞു.
എന്നാൽ,വിസ്കോൺസിനിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലത്തിനു അംഗീകാരം നൽകരുതെന്ന് ആവശ്യപ്പെട്ട് റിപ്പബ്ലിക്കൻ പാർട്ടി കോടതിയെ സമീപിച്ചിരുന്നു.ഇതുപോലെ പത്തിലേറെ ഹർജികൾ കോടതിയിലുണ്ട്.എങ്കിലും ഒരിടത്തു നിന്നും അനുകൂല വിധി നേടാൻ ട്രംപ് പക്ഷത്തിനു കഴിഞ്ഞില്ല.