
തിരുവനന്തപുരം: ശസ്ത്രക്രിയ കഴിഞ്ഞ യുവതിയുടെ വയറ്റിൽ പഞ്ഞി കണ്ടെത്തി.പ്രസവ ശാസ്ത്രക്രിയക്കിടെയുണ്ടായ ഗുരുതര പിഴവ് നടന്നത് തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപ്ത്രിയിലാണ്.ആരോഗ്യപ്രശ്നങ്ങൾ കാരണം ഈ യുവതിക്ക് നടക്കാൻ പോലുമാവുന്നില്ല.
22 വയസ്സുള്ള അൽഫിനാക്കാണ് ഈ ദുരനുഭവം.സിസേറിയനു ശേഷവും വേദന കുറവില്ലാതെ വന്നപ്പോൾ ഡോക്ടറെ കണ്ടപ്പോൾ കുഴപ്പമില്ലെന്ന് പറഞ്ഞു ഡിസ്ചാർജ് ചെയ്തു.
ദിവസങ്ങൾ കഴിഞ്ഞിട്ടും വേദന മാറാതിരുന്നപ്പോൾ സ്കാനിങ്ങിനു വിധേയയാക്കി.അപ്പോഴാണ് വയറിനുള്ളിൽ പഞ്ഞി കണ്ടത്.തുടർന്ന് കീഹോൾ ശസ്ത്രക്രിയ നടത്തിയെങ്കിലും ഫലം കണ്ടില്ല തുടർന്ന് വയറ് കീറി എല്ലാം പുറത്തെടുത്തു.
ഡോക്ടറുടെ പിഴവ് ആശുപത്രിയിൽ അറിയിച്ചപ്പോൾ തെളിവുമായി വരാനാണ് ആശുപത്രി അധികൃതർ പറഞ്ഞത്.മൂന്നു ശസ്ത്രക്രിയക്ക് വിധേയായതിനാൽ അൽഫിനക്കു ശ്വാസം എടുക്കാൻ ബുദ്ധിമുട്ടാണ്.
തൈക്കാട് ആശുപത്രി സൂപ്രണ്ട് പറയുന്നത് സംഭവത്തിൽ പരാതിയൊന്നും കിട്ടിയില്ലെന്നാണ്.