
ഗുരുഗ്രാം: എട്ടാം ക്ളാസ്സുകാരിയെ ബലാത്സംഗം ചെയ്ത 19 വയസ്സുകാരൻ അറസ്റ്റിൽ.ഇയാൾ പെൺകുട്ടിയുടെ സമീപവാസിയാണ്.പീഡനവിവരം പുറത്തു പറഞ്ഞാൽ കുടുംബാംഗങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് പെൺകുട്ടി സംഭവം പുറത്തു പറയാതിരുന്നതെന്ന് പോലീസ് പറയുന്നു.
വിവരം പുറത്തുപറയാത്തതിനെ തുടർന്ന് ഇയാൾ വീണ്ടും കുട്ടിയെ പീഡിപ്പിച്ചു.പെൺകുട്ടിയുടെ സ്വഭാവത്തിൽ അപാകത തോന്നിയ സഹോദരി വിവരങ്ങൾ ചോദിച്ചപ്പോൾ കുട്ടി സംഭവം പുറത്തു പറയുകയായിരുന്നു.