0 Comments

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കും.വിചാരണക്കോടതി മാറ്റണമെന്നാണ് സർക്കാരിന്റെ ആവശ്യം.

ഹൈ കോടതിയിൽ ഉന്നയിച്ച വാദമുഖങ്ങൾ തന്നെയായിരിക്കും സുപ്രീം കോടതിയിലും സർക്കാർ സമർപ്പിക്കുക.നിയമപരമായ എല്ലാ വശങ്ങളും ഹൈ കോടതിയിൽ പരിശോധിച്ചില്ല എന്ന് സർക്കാർ അറിയിക്കും.

ഡൽഹിയിലുള്ള അഭിഭാഷകരുമായി കൂടിയാലോചനകൾ നടത്തുന്നതിനോടൊപ്പം സുപ്രീം കോടതിയിലേക്കുള്ള ഹർജി നൽകുന്നതുമായി ബന്ധപ്പെടേണ്ട കാര്യങ്ങളിലേക്ക് സർക്കാർ അഭിഭാഷകർ കടന്നിട്ടുണ്ട്.മുതിർന്ന അഭിഭാഷകരായിരിക്കും സുപ്രീം കോടതിയിൽ ഹാജരാവുക.

ഹൈ കോടതി ഡിവിഷൻ ബെഞ്ചിനെ ഇതേ കാര്യവുമായി സമീപിക്കാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു.എന്നാൽ ഹൈ കോടതി ഫുൾ ബെഞ്ചിന്റെ ഉത്തരവ് ഇതിനു തടസമായി.

അതേസമയം ഹൈ കോടതി വിധി വന്നതോടെ വിചാരണ കോടതി നടപടികളുമായി മുന്നോട്ടു നീങ്ങി.സുപ്രീം കോടതി നിർദേശം ഫെബ്രുവരി നാലിനകം വിചാരണ
പൂർത്തിയാക്കണമെന്നാണ്.അതുകൊണ്ടുതന്നെ വേഗത്തിൽ മുന്നോട്ടുപോകാനാണ് വിചാരണക്കോടതിയുടെ ശ്രമം.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *