
ന്യൂഡൽഹി: രാജ്യത്ത് 43,082 പേർക്ക് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൻ കോവിഡ് സ്ഥിരീകരിച്ചു.ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവർ 93,09787 ആയി.ആകെ മരണമടഞ്ഞത് 1,35,715 പേരാണ്.
സംസ്ഥാനങ്ങളുടെ രോഗബാധ കൂടുതൽ കണ്ടെത്തിയത് മഹാരാഷ്ട്രയിലാണ്.6404 പേർക്കാണ് ഇവിടെ രോഗം പുതിയതായി റിപ്പോർട്ടു ചെയ്തത്.5475 പേരുള്ള ഡൽഹിയാണ് രണ്ടാം സ്ഥാനത്തുള്ളത്.മൂന്നാം സ്ഥാനത്തുള്ള കേരളത്തിൽ 5378 പേർക്കും പശ്ചിമബംഗാളിൽ 3507 പേർക്കും രാജസ്ഥാനിൽ 3180 പേർക്കും രോഗം കണ്ടെത്തി.
മരണനിരക്കിൽ മുന്നിലുള്ളത് മഹാരാഷ്ട്രയാണ്.46,813 പേരാണ് ഇവിടെ മരണമടഞ്ഞത്.അതെ സമയം കോവിഡ് വാക്സിൻ പരീക്ഷണ ഫലത്തിൽ പിഴവ് വന്നതായി റിപോർട്ടുകൾ സൂചിപ്പിക്കുന്നു.