
കണ്ണൂർ: ഫാഷൻ ഗോൾഡ് തട്ടിപ്പിൽ മുഖ്യ പ്രതിയായ എം സി ഖമറുദ്ധീനെ ചോദ്യം ചെയ്യാൻ അനുമതിയായി.പയ്യന്നൂരിൽ രജിസ്റ്റർ ചെയ്ത കേസുകളിലാണ് അനുമതി നേടിയത്.ഇന്ന് ക്രൈം ബ്രാഞ്ച് സംഘം ഖമറുദ്ധീനെ ചോദ്യം ചെയ്യും.
ഏഴാം തീയതിയാണ് നിക്ഷേപത്തട്ടിപ്പ് കേസിൽ ഖമറുദ്ധീനെ അറസ്റ്റ് ചെയ്തത്.ഫാഷൻ ഗോൾഡിൽ നിക്ഷേപിച്ച സ്വർണവും പണവും തിരികെ നൽകാതെ വഞ്ചിച്ച കേസിലാണ് അറസ്റ്റ് നടന്നത്.ഖമറുദ്ധീന് ഹൃദയസംബന്ധമായ രോഗങ്ങളുണ്ടെന്നു സ്ഥിരീകരിച്ചിരുന്നു.തുടർന്ന് ആശുപത്രിയിൽ നിന്ന് ജില്ലാ ജയിലിലേക്ക് മാറ്റി