
കൊല്ലം: നിയന്ത്രണം വിട്ടു വന്ന ലോറി ഇടിച്ചു പത്ര വിതരണക്കാരൻ മരിച്ചു.സംഭവത്തിൽ രണ്ടു പേർക്ക് പരുക്കേറ്റു.പത്ര വിതരണക്കാരനായ തൊടിയൂർ സ്വദേശി യുസഫ് (60 ) ആണ് മരണപ്പെട്ടത്.
കൂടെ ഉണ്ടായിരുന്ന മറ്റു പത്ര വിതരണക്കാർ ഓടി രക്ഷപ്പെടുകയായിരുന്നു.ലോറിക്കടിയിൽ പെട്ട യൂസഫിനെ വളരെ പ്രയാസപ്പെട്ടാണ് പുറത്തെടുത്തത്.