
ശ്രീനഗർ: അതിർത്തിയിൽ 2 സൈനികർക്കു വീരമൃത്യു.ജമ്മുകശ്മീരിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈനികർ നടത്തിയ വെടിവെപ്പിലാണ് ജവാന്മാർ കൊല്ലപ്പെട്ടത്.
നായിക് പ്രേം ബഹാദൂർ ഖത്രി,സുഘബീർ സിങ് എന്നിവരാണ് വീരമൃത്യു വരിച്ചത്.നിയന്ത്രണം ലംഘിച്ച പാകിസ്ഥാനോട് ശക്തമായി തിരിച്ചടിച്ചെന്നു സൈനികർ പറഞ്ഞു.
കഴിഞ്ഞ ദിവസം പൂഞ്ചിലും പാകിസ്ഥാൻ കരാർ ലംഘിച്ചിരുന്നു.ഈ ആക്രമണത്തിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു.