
ബംഗളുരു: അടുത്ത നിയമസഭ സമ്മേളനത്തിൽ ഗോവധ നിരോധന ബിൽ അവതരിപ്പിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചവാൻ മാധ്യമങ്ങളോട് പറഞ്ഞു.
ബില്ലിലെ വ്യവസ്ഥകൾ സംബന്ധിച്ചു ചർച്ച തുടർന്നുകൊണ്ടിരിക്കുന്നു.ഇതേ നിയമം കൊണ്ടുവന്ന ഗുജറാത്ത് ,യുപി എന്നീ സംസ്ഥാനങ്ങൾ സന്ദർശിക്കും.ഗോമാതാവിനെ സംരക്ഷിക്കാനുള്ള വ്യത്യസ്തവും സുന്ദരവുമായ നിയമമാണിതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
എന്നാൽ പശുക്കളെ കശാപ്പു ചെയ്യുന്നതിൽ ബിജെപി ക്ക് വ്യക്തമായ നിലപാടില്ലെന്നും മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം ബീഫിന്റെ കയറ്റുമതി ഇരട്ടിയായെന്നും മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ പറഞ്ഞു.