
ന്യൂയോർക്: ലോകത്തു കോവിഡ് ബാധിതർ ആറ് കോടി പത്തൊൻപത് ലക്ഷം കവിഞ്ഞു.6 ലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.മരണ സംഘ്യയും കുതിച്ചുയർന്നു.ഏറ്റവും കൂടുതൽ രോഗികളുള്ളത് അമേരിക്ക,ഇന്ത്യ ബ്രസിൽ തുടങ്ങിയ രാജ്യങ്ങളിലാണ്.
അമേരിക്കയിൽ രോഗബാധിതരുടെ എണ്ണംഒരു കോടി 34 ലക്ഷവും മരണ സംഖ്യ 2,71,025 പിന്നിട്ടു നിൽക്കുകയും ചെയ്യുന്നു.രോഗമുക്തി നേടിയവർ 79 ലക്ഷം പേരാണ്.
ഇന്ത്യയിൽ രോഗബാധിതർ 93,09,788 ആണ്.ആകെ മരണം 1,35,715. നിലവിൽ ചികിത്സയിലുള്ളത് 4,55,555 പേരാണ്.രോഗികൾ ഇട്ടതും കൂടുതലുള്ളത് മഹാരാഷ്ട്രയിലാണ്.രണ്ടാം സ്ഥാനത്തുള്ളത് കര്‍ണാടകയാണ്.
ബ്രസീലിൽ 62 ലക്ഷത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു.1,71,998 പേരാണ് മരിച്ചത്.55 ലക്ഷത്തോളം പേർ രോഗമുക്തി നേടി.