
ന്യൂഡൽഹി: ഇന്ത്യയിൽ അനുമതി ലഭിച്ചാൽ പത്തോളം കോവിഡ് വാക്സിനുകൾ 2021 പകുതിയോടെ ലഭ്യമാകും.ആഗോള ഫാര്‍മസ്യൂട്ടിക്കൽ വ്യവസായ ഗ്രൂപ്പ് തലവനാണ് ഇക്കാര്യം അറിയിച്ചത്.മരുന്ന് കമ്പനികൾക്ക് പേറ്റന്റ് പരിരക്ഷ ആവശ്യമാണെന്ന് ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫാര്മസ്യൂട്ടിറ്റിക്കൽ മാനിഫെക്ട്റെസ് അസോസിയേഷൻ ഡയറക്ടർ തോമസ് ക്യൂനി അറിയിച്ചു.
പരീക്ഷണത്തിൽ ഫലപ്രദമെന്ന് കണ്ടെത്തിയ വാക്സിനുകൾ ഫൈസർ, ബയോ എൻടെക്,മോഡേണ,ആസ്ട്രസേനേഗാ എന്നിവയുടേതാണ്.ഇവ ഏറ്റവും എളുപ്പത്തിൽ കുറഞ്ഞ വിലയിൽ ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
ജോൺസൻ ആൻഡ് ജോൺസൻ,നോവവാക്സ് തുടങ്ങിയവയുടെ വാക്സിനുകളിലും അദ്ദേഹം പ്രതീക്ഷ അർപ്പിക്കുന്നുണ്ട്.വാക്സിൻ വികസിപ്പിക്കുന്നതിനും പരീക്ഷണത്തിനും നിർമാണത്തിനും വലിയ നിക്ഷേപം സാധ്യമാക്കിയിട്ടുണ്ട്.അതേസമയം വാക്സിന് പേറ്റന്റ് പരിരക്ഷ നൽകാതിരിക്കുന്നത് ഗുണനിലവാരത്തെ ബാധിക്കുമെന്നാണ് സൂചന.